Select Location
All Locations
State
Region
City / District
കോൺ​ഗ്രസിന്റേത് സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിക്കാത്ത നയം: പിണറായി വിജയൻ

കോൺ​ഗ്രസിന്റേത് സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിക്കാത്ത നയം: പിണറായി വിജയൻ

കോൺ​ഗ്രസിന്റെ നയപ്രഖ്യാപനത്തിൽ നിയമസഭയിലും എതിർപ്പ് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരസപ്പെടൽ ആണ് നയത്തിൽ കാണാൻ കഴിയുന്നത് സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നു കാണിക്കാത്ത നയം. സംഘപരിവാർ രാഷ്ട്രീയത്തോട് കീഴടങ്ങൽ മനോഭാവം ഇതിലുണ്ടെന്നും പിണറായി വിജയന്റെ വാക്കുകൾ. കേന്ദ്ര നയങ്ങൾക്കെതിരെ കുറ്റകരമായ മൗനമാണ് നയപ്രഖ്യാപനത്തിൽ. കേന്ദ്രസർക്കാരിൻറെ രാഷ്ട്രീയ നിലപാടിനുള്ള കീഴ്പ്പെടലാണ് ഇതെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേസമയം, പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസ്സഹമായ രീതിയിൽ ഉയർത്തി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതായി എം വി ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറ‍ഞ്ഞു. എല്ലാ സാധനങ്ങളുടെയും വില വർദ്ധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് അവസരവാദ നിലപാടാണ് അദ്ദേഹം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടുമാണ് ഇവർ സ്വീകരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


Kairali News 1 hour ago
Home Flash News