Select Location
All Locations
State
Region
City / District
Telegram രാജ്യത്ത് ടെലഗ്രാം ആപ് ജൂൺ 22 വരെ കേന്ദ്ര സർക്കാർ നിരോധിച്ചു

Telegram രാജ്യത്ത് ടെലഗ്രാം ആപ് ജൂൺ 22 വരെ കേന്ദ്ര സർക്കാർ നിരോധിച്ചു

രാജ്യത്ത് പ്രമുഖ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെയാണ് ഇന്ത്യയിൽ ടെലിഗ്രാമിന് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.

പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എൻടിഎ വ്യക്തമാക്കി. നിരോധനത്തിന് പുറമെ, ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തതായും എൻടിഎ ചൂണ്ടിക്കാട്ടി.

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ ടെലിഗ്രാം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. വ്യാജ ചോദ്യപേപ്പർ നൽകാമെന്ന് അവകാശപ്പെട്ടിരുന്ന നിരവധി ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും അധികൃതർ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. എന്നാൽ ഇടക്കാല നടപടികൾ അപര്യാപ്തമായതിനാലാണ് പ്ലാറ്റ്‌ഫോം തലത്തിൽ തന്നെ ഇടപെടൽ നടത്തേണ്ടി വന്നതെന്ന് ഏജൻസി കൂട്ടിച്ചേർത്തു.

താൽക്കാലിക നിയന്ത്രണം ദശലക്ഷക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അംഗീകരിക്കുന്നുവെങ്കിലും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നിന്റെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് എൻടിഎ വ്യക്തമാക്കി.


News18Kerala 1 hour ago
Home Flash News