‘അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞത്, ഞങ്ങൾ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയില്ല’; പരിഹാസവുമായി എകെ ബാലൻ
പിഎം ശ്രീ പദ്ധതിയിൽ ഒറ്റടയടിയ്ക്ക് മലക്കം മറിഞ്ഞിരിക്കുകയാണ് യുഡിഎഫ് സർക്കാർ. സർക്കാരിന്റെ ഈ നിലപാടിനെ പരിഹസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം നേതാവ് എകെ ബാലൻ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെഎം ഷാജി പറഞ്ഞത്. ഞങ്ങൾ അറബിക്കടലിൽ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം കുറിയ്ക്ക് കൊള്ളുന്ന പരിഹാസം തൊടുത്ത് വിട്ടത്. പി എം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ല. ബാധ്യത ഉണ്ട് എന്ന് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് പിഎം ശ്രീയെന്നും എകെ ബാലൻ വ്യക്തമാക്കി.
നിയമനത്തിൽ ജമാഅത്തെയും ആർഎസ്എസും സർക്കാരിൽ പിടിമുറുക്കിയതായി അദ്ദേഹം വ്യക്തമാക്കുന്നു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ പ്രവർത്തകനെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസിന് കീഴ്പ്പെട്ടിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.