പിഎംശ്രി പദ്ധതിയിൽ നിന്നും യുഡിഎഫ് സർക്കാരിന് പിന്മാറുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല: വി ശിവൻകുട്ടി
പിഎംശ്രി പദ്ധതിയിൽ നിന്നും യുഡിഎഫ് സർക്കാരിന് പിന്മാറുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബിജെപിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കണമെങ്കിൽ പദ്ധതി തുടരാമെന്നും പദ്ധതി നടപ്പിലാക്കില്ല എന്ന് തീരുമാനമെടുക്കുന്നതിന് സർക്കാറിനു മുന്നിൽ ഒരുതരത്തിലുള്ള നിയമപ്രശ്നവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് അനുവദിച്ചത് എസ്എസ്കെ ഫണ്ടിൽ നിന്നുമുള്ള 99.27 കോടി മാത്രമാണ്. സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിലാണ് ആ തുക അനുവദിച്ചത് എന്നുള്ളത് രേഖകളിൽ നിന്ന് വ്യക്തം. പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടി ക്രമങ്ങളിലേക്കും കഴിഞ്ഞ സർക്കാർ കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസ് പുറത്ത് വിട്ട് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.