Select Location
All Locations
State
Region
City / District
മണിക്കൂറിന് 30 രൂപ; എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ റിക്ലൈനർ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള ആധുനിക കാത്തിരിപ്പു കേന്ദ്രം

മണിക്കൂറിന് 30 രൂപ; എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ റിക്ലൈനർ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള ആധുനിക കാത്തിരിപ്പു കേന്ദ്രം

കൊച്ചി ∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഏറ്റവും വലിയ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. 64 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള എയർ കണ്ടീഷൻഡ് ഹാളിൽ, സുഖപ്രദമായ റിക്ലൈനർ ഇരിപ്പിടങ്ങൾ, ആധുനികവും ശുചിത്വവുമുള്ള റെസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഒരേസമയം 100 പേർക്ക് ഇരിക്കാനാകും. ടിക്കറ്റ് റിസർവേഷൻ സെന്ററിന്റെ വടക്കു ഭാഗത്തായാണു പുതിയ വെയ്റ്റിങ് റൂം. മണിക്കൂറിന് 30 രൂപയാണ് നിരക്ക്. സ്വകാര്യ ഏജൻസിക്കാണ് മേൽനോട്ട ചുമതല. എറണാകുളം ജംക്‌ഷനിലേത് ഉൾപ്പെടെ തിരുവനന്തപുരം ഡിവിഷനിലെ 12 സ്റ്റേഷനുകളിൽ ഇപ്പോൾ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങളുണ്ട്.


Manorama News 1 hour ago
Home Flash News