Select Location
All Locations
State
Region
City / District
ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

ന്യൂദല്‍ഹി: ദീര്‍ഘദൂര ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള കാമികാസെ ഡ്രോണുകള്‍ വ്യോമസേന തദ്ദേശീയമായി വികസിപ്പിക്കും. ആധുനിക യുദ്ധമുഖത്ത് ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പങ്ക് വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ആളില്ലാ ആക്രമണ സംവിധാനം തദ്ദേശീയമായി വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് കാമികാസെ നിര്‍മിക്കുക. വ്യോമസേനയുടെ സുലൂരിലുള്ള 5 ബേസ് റിപ്പയര്‍ ഡിപ്പോയ്‌ക്കാണ് പദ്ധതിയുടെ പ്രാഥമിക നോഡല്‍ ചുമതല. പദ്ധതിയുടെ രൂപകല്‍പനയും വികസനവും പൂര്‍ണമായും വ്യോമസേനയുടെ മേല്‍നോട്ടത്തിലാണ്. ഇതാദ്യമായാണ് നിര്‍മാണ പ്രക്രിയയില്‍ വ്യോമസേന നേരിട്ട് ഇടപെടുന്നത്.

 സമുദ്ര നിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍. ലഡാക്ക്, തവാങ് പോലുള്ള ഉയര്‍ന്ന പര്‍വത പ്രദേശങ്ങളില്‍ പോലും അനായാസം പറക്കും. ശത്രുവിന്റെ കവചിത വാഹനങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, ബങ്കറുകള്‍ എന്നിവ നശിപ്പിക്കാന്‍ ശേഷിയുള്ള ഇവയ്‌ക്ക് 30 കിലോഗ്രാം മോഡുലാര്‍ പേലോഡ് വഹിക്കാന്‍ സാധിക്കും. കൂടാതെ ഇന്റലിജെന്‍സ് സെന്‍സര്‍ അധിഷ്ഠിത രഹസ്യാന്വേഷണ ദൗത്യങ്ങള്‍ക്കായും കാമികാസെ ഉപയോഗിക്കാം.


Janmabhumi 1 hour ago
Home Flash News