Select Location
All Locations
State
Region
City / District
വാർഷിക യുപിഐ ഇടപാടുകൾ 2016-17 സാമ്പത്തിക വർഷത്തിലെ 2 കോടിയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 24,162 കോടിയിലധികമായി ഉയർന്നു. 2026 ജൂലൈ മാസത്തിൽ മാത്രം ₹29.87 ലക്ഷം കോടി മൂല്യമുള്ള 2,365.8 കോടി ഇടപാടുകളാണ് നടന്നത്

പണമിടപാട് കൂടുതലും UPI ഉപയോഗിച്ചാണോ? 5 പേയ്മെന്റ് രീതികൾ അറിയാം

നമ്മളിൽ മിക്കവർക്കും UPI പേയ്‌മെന്റ് എന്നാൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് പേയ്മെന്റ് നടത്തുക എന്നതാണ്. എന്നാൽ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ അതുമാത്രമല്ലെന്ന് അറിയുക.
ഒരു ക്രെഡിറ്റ് കാർഡ്, ബാങ്ക് മുൻകൂട്ടി അനുവദിച്ച് നൽകിയ ക്രെഡിറ്റ് ലൈൻ, അല്ലെങ്കിൽ UPI Lite-ൽ സൂക്ഷിച്ചിരിക്കുന്ന തുക എന്നിവ ഉപയോഗിച്ച് ഇപ്പോൾ ചില UPI പേയ്‌മെന്റുകൾ നടത്തുവാൻ സാധിക്കും. ഇനി മറ്റൊരാൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് UPI Circle വഴി പേയ്‌മെന്റുകൾ നടത്താൻ അനുവാദം നൽകാനും സാധിക്കും.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, QR കോഡ് ഒരേപോലെ തോന്നാമെങ്കിലും പണം എവിടെ നിന്ന് വരുന്നു എന്നതും, ആരാണ് പേയ്‌മെന്റ് നടത്തുന്നതും വരെ വളരെ വ്യത്യസ്തമായിരിക്കും


News18Kerala 1 day ago
Home Flash News