ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചശേഷം കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23 കാരൻ അറസ്റ്റിൽ
ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 23 കാരനായ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഗുരുഗ്രാം സ്വദേശിയായ 22 കാരിയാണ് കൊല്ലപ്പെട്ടത്.
രക്ഷാബന്ധൻ ആഘോഷത്തിനായി ഗുരുഗ്രാമിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ, ആഗസ്റ്റ് 26-ന് പ്രതി ഫിറോസാബാദിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. പുലർച്ചെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് വിവരം.
ആഗസ്റ്റ് 27 ന് യുവതിയുടെ പിതാവ് ഷിക്കോഹാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ബലാത്സംഗ കുറ്റം ശരിവയ്ക്കുന്നുണ്ടെന്ന് ഫിറോസാബാദ് റൂറൽ എസ്പി അനുജ് ചൗധരി പറഞ്ഞു.