Select Location
All Locations
State
Region
City / District
കഴിഞ്ഞ 18 വർഷമായി അഡോബിയെ നയിക്കുന്ന ശന്തനു ഈ വർഷം മാർച്ചിലാണ് സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.

അഡോബിയെ നയിക്കാൻ അനിൽ ചക്രവർത്തി; ആഗോള ടെക് ഭീമന്റെ തലപ്പത്ത് വീണ്ടും ഇന്ത്യക്കാരൻ, വഴിമാറി ശന്തനു 

അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ ഭീമനായ അഡോബിയെ നയിക്കാൻ വീണ്ടും.തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരൻ. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു നാരായണിന്റെ പകരക്കാരനായി എത്തുന്നത് അനിൽ‌ ചക്രവർത്തിയാണ്. കഴിഞ്ഞ 18 വർഷമായിഅഡോബിയെ നയിക്കുന്ന ശന്തനു ഈ വർഷം മാർച്ചിലാണ് സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.അഡോബിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ശന്തനു തുടരും.
നിലവിൽ അഡോബിയിൽ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കെസ്ട്രേഷൻ ബിസിനസ് മേധാവിയാണ് അനിൽ ചക്രവർത്തി.2020ൽ ആണ് അഡോബിയിൽ ചേർന്നത്. അതിനുമുൻപ് ഇൻഫോമാറ്റിക്കയുടെ സിഇഒ.അഡോബിയിൽ ചേർന്നത്. അതിനുമുൻപ് ഇൻഫോമാറ്റിക്കയുടെ സിഇഒ ആയിരുന്നു. സിമാൻടെക്, വെരിസൈൻ, മക്കിൻസി എന്നിവയ പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് അദ്ദേഹം അഡോബി സിഇഒ പദവി ഏറ്റെടുക്കുക.
വാരാണസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ‌ ബി.ടെക്.ചക്രവർത്തി, യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.എസ്; പിഎച്ച്.ഡി ബിരുദങ്ങളും നേടിയി.തലപ്പത്ത് ഉന്നതസ്ഥാനം വഹിക്കുന്ന ഇന്ത്യക്കാരിൽ ഒരാളായി മാറുകയാണ് പുതിയ ദൗത്യത്തിലൂടെ അനിൽ ചക്രവർത്തി.
സിഇഒ പദവിയിൽ അനിലിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികളാണ്. സോഫ്റ്റ്‍വെയർ ബിസിനസ്സുകളെ നിർമിതബുദ്ധി ആശങ്കകളാണ് അതിലൊന്ന്. 2023ൽ എഐ തരംഗം പൊട്ടിമുളച്ചശേഷം ഇതുവരെ അഡോബി ഓഹരികൾ നേരിടുന്നതും ഇടിവാണ്. 2024 ൽ 25%, 2025ൽ 21%, 2026ൽ ഇതുവരെ 18% എന്നിങ്ങനെ നഷ്ടം ഓഹരിവില നേരിട്ടുകഴിഞ്ഞു


Manorama News 1 hour ago
Home Flash News