500 എഞ്ചിനീയർമാർ, ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ്; നേപ്പാളിലെ രക്ഷാപ്രവർത്തനത്തിന് വഴികാട്ടിയായ ഡിജിറ്റൽ കൈത്താങ്ങ്
പ്പാളിലെ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ കൈത്താങ്ങ്.
500-ലധികം എഞ്ചിനീയർമാരുടെ സമയോചിത ഇടപെടലിലൂടെയാണ് ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടന്നത്. എഞ്ചിനീയർമാരും ജലവൈദ്യുത മേഖലയിലെ വിദഗ്ധരും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പാണ് രക്ഷാപ്രവർത്തകർക്ക് സഹായം നൽകുന്നത്.
ത്രിശൂലി താഴ്‌വരയിലൂടെ പ്രളയം ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ ചില എഞ്ചിനീയർമാർ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പ് രക്ഷാപ്രവർത്തകർക്ക് തത്സമയ വിവരങ്ങൾ കൈമാറുന്ന ശൃംഖലയായി മാറിയിരിക്കുകയാണ്. മണ്ണും കല്ലുകളും അവശിഷ്ടങ്ങളും അടിഞ്ഞുമൂടിയ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിലൂടെ രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വിവരങ്ങളാണ് ഗ്രൂപ്പിലൂടെ നൽകിയിരുന്നത്.