Select Location
All Locations
State
Region
City / District
LIVE
ഹോങ്കോങ്ങിനെതിരെ തന്റെ 302-ാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച മന്ദാനയ്ക്ക് ഇപ്പോൾ 18 സെഞ്ച്വറികളുണ്ട്.

വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികള്‍ നേടുന്ന താരമായി സ്മൃതി മന്ദാന

ഹോങ്കോങ്ങിനെതിരെ വ്യാഴാഴ്ച (സെപ്റ്റംബർ 3) നടന്ന വനിതാ ഏഷ്യൻ കപ്പ് 2026 മത്സരത്തിൽ ഇന്ത്യക്കായി സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വനിതാ ടി20 കരിയറിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി നേടാൻ ഇടങ്കയ്യൻ ബാറ്ററായ മന്ദാനയ്ക്ക് 57 പന്തുകൾ വേണ്ടിവന്നു. ഈ സെഞ്ച്വറിയോടെ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമായി മന്ദാന മാറി. വ്യാഴാഴ്ച ഇന്ത്യക്കായി തന്റെ 302-ാമത്തെ അന്താരാഷ്ട്ര മത്സരം കളിച്ച മന്ദാനയ്ക്ക് ഇപ്പോൾ 18 സെഞ്ച്വറികളുണ്ട്.
ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങും ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡുമാണ് തൊട്ടുപിന്നിലുള്ളത്. രണ്ടുപേരും എല്ലാ ഫോർമാറ്റുകളിലുമായി 17 സെഞ്ച്വറികൾ വീതം നേടിയിട്ടുണ്ട്.
വനിതാ ടി20 ഏഷ്യ കപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ കൂടിയാണ് മന്ദാന. വനിതാ ടി20കളിൽ ഒന്നിലധികം സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സ്മൃതി മന്ദാന. 2025 ജൂൺ 28-ന് നോട്ടിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരെയാണ് മന്ദാന തന്റെ കന്നി ടി20 സെഞ്ച്വറി നേടിയത്. ആ മത്സരത്തിൽ 62 പന്തിൽ നിന്ന് 112 റൺസ് ആണ് നേടിയത്.


News18Kerala 1 hour ago
Home Flash News