Select Location
All Locations
State
Region
City / District
LIVE
പുതിയ സ്കോർപിയോ കാർ മോഷ്ടാക്കളിൽ നിന്ന് രക്ഷിക്കുന്നതിന് കണ്ടെത്തിയ വഴി കൗതുകമുണർത്തുകയാണ്

വീട് പൂട്ടി അവധി ആഘോഷിക്കാൻ പുറത്തുപോകുമ്പോൾ വീട്ടിലെ വാഹനങ്ങളുടെ സുരക്ഷയെ കുറിച്ചോർത്ത് ആശങ്കപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ബിഹാറിലെ ഒരു പ്രവാസി തന്റെ പുതിയ സ്കോർപിയോ കാർ മോഷ്ടാക്കളിൽ നിന്ന് രക്ഷിക്കുന്നതിന് കണ്ടെത്തിയ വഴി കൗതുകമുണർത്തുകയാണ്.
ഇസ്രായേലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളാണ് കള്ളന്മാരെ പേടിച്ച് തന്റെ പുതിയ വാഹനം വീടിന്റെ മേൽക്കൂരയിലേക്ക് കയറ്റി വച്ചത്. അടുത്തിടെ വാഹനം വാങ്ങിയ മനോജ് യാദവ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയപ്പോൾ കാർ നോക്കാൻ ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഡ്രൈവർ ജോലി ഉപേക്ഷിച്ചു പോയതോടെ വാഹനത്തിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക വർദ്ധിച്ചു. തുടർന്നാണ് വാഹനം മോഷണം പോകാതിരിക്കാൻ വീടിന്റെ മുകളിൽ കയറ്റി വെക്കാൻ കുടുംബം തീരുമാനിച്ചത്.
രണ്ടുനില വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ ഉപയോഗിച്ചാണ് എസ്.യു.വി ഉയർത്തി വച്ചത്. വാഹനം വളരെ ശ്രദ്ധയോടെ മേൽക്കൂരയിൽ വെക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ വലിയ ഭാരമുള്ള വാഹനം വീടിന്റെ മേൽക്കൂരയിൽ പാർക്ക് ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്നും ചിലർ ചോദിക്കുന്നുണ്ട്. ബീഹാറിലെ ഈ 'റൂഫ്‌ടോപ്പ് സ്കോർപിയോ' ഇപ്പോൾ സോഷ്യൽമീഡിയയിലും ഏറെ ശ്രദ്ധേയമാവുകയാണ്.


News18Kerala 53 minutes ago
Home Flash News