Select Location
All Locations
State
Region
City / District
LIVE
വിവാഹനിശ്ചയത്തിന് മുമ്പുതന്നെ തൃഷയുടെ സിനിമാജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് ശേഖർ പറയുന്നത്

തൃഷയുടെ വിവാഹം മുടങ്ങിയതല്ല, മുടക്കിയത്! തമിഴ് ചലച്ചിത്ര പ്രവർത്തകന്റെ വെളിപ്പെടുത്തൽ

2015ൽ ആർഭാടപൂർവം നടന്ന നടി തൃഷ കൃഷ്ണന്റെ (Trisha Krishnan) വിവാഹനിശ്ചയം അന്ന് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യവസായിയായ വരുൺ മണിയനുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അധികം വൈകാതെ വിവാഹം നടക്കില്ലെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. വിവാഹനിശ്ചയം അവസാനിച്ചതിന്റെ യഥാർഥ കാരണം എന്താണെന്നത് പിന്നീട് പലവിധ ചർച്ചകൾക്കും വഴിവച്ചു. വിവാഹശേഷം തൃഷ സിനിമയിൽ അഭിനയിക്കുന്നത് സംബന്ധിച്ച വരുൺ മണിയന്റെ നിബന്ധന അംഗീകരിക്കാൻ കഴിയാത്തതാണ് ബന്ധം അവസാനിക്കാൻ കാരണമെന്നായിരുന്നു അന്ന് പുറത്തുവന്ന പ്രധാന റിപ്പോർട്ടുകളിലൊന്ന്
എന്നാൽ വർഷങ്ങൾക്കിപ്പുറം ഇതുസംബന്ധിച്ച് മറ്റൊരു വാദമാണ് ചലച്ചിത്രപ്രവർത്തകനും തമിഴ് സിനിമാ മേഖലയിലെ പിആർഒയുമായ വിതഗൻ ശേഖർ മുന്നോട്ടുവയ്ക്കുന്നത്. വിവാഹനിശ്ചയത്തിന് മുമ്പുതന്നെ തൃഷയുടെ സിനിമാജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഫ്രണ്ട്‌വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിതഗൻ ശേഖറിന്റെ പ്രതികരണം (തുടർന്ന് വായിക്കുക)
“വിവാഹം നടക്കാൻ പോകുമ്പോൾ നിശ്ചയത്തിന് മുമ്പുതന്നെ ഇത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടാകും. വരുൺ മണിയൻ അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിശ്ചയത്തിന് മുമ്പുതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടാകണം. ഒരു നടിയെന്ന നിലയിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാതെ അവർ വിവാഹനിശ്ചയം വരെ എത്തിയിരിക്കില്ല,” എന്നാണ് ശേഖർ പറഞ്ഞത്
വിവാഹനിശ്ചയം തകരാൻ മറ്റൊരു ശക്തനായ നടന്റെ ഇടപെടലുണ്ടായെന്ന തരത്തിലുള്ള സിനിമാ മേഖലയിലെ ചർച്ചകളും അദ്ദേഹം പരാമർശിച്ചു. തൃഷയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ള ആ നടൻ ഇപ്പോൾ സിനിമയിൽ സജീവമല്ലെന്നും മറ്റൊരു മേഖലയിൽ പ്രവർത്തിക്കുകയാണെന്നും ശേഖർ. അതേസമയം, ഈ അവകാശവാദങ്ങൾക്ക് തൃഷയോ വരുൺ മണിയനോ സ്ഥിരീകരണം നൽകിയിട്ടില്ല. വിവാഹനിശ്ചയം അവസാനിച്ചതിന്റെ കൃത്യമായ കാരണം ഇരുവരും പരസ്യമായി വ്യക്തമാക്കിയിട്ടുമില്ല
തൃഷയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്: വിവാഹനിശ്ചയത്തിന് ശേഷം മറ്റൊരു വിവാഹത്തിന് തൃഷ തയ്യാറായില്ല. സിനിമയിൽനിന്ന് ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിലെ കുന്ദവൈ എന്ന കഥാപാത്രം തൃഷയുടെ തിരിച്ചുവരവിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. തുടർന്ന് വിജയ്, അജിത് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചും തൃഷ ശ്രദ്ധ നേടി
‘പൊന്നിയിൻ സെൽവൻ’ പരമ്പരയിലെ കുന്ദവൈ വേഷത്തിന് പിന്നാലെ തൃഷയുടെ കരിയറിൽ വീണ്ടും മികച്ച അവസരങ്ങൾ ലഭിച്ചു. വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും ഗാനരംഗങ്ങളിലെ സാന്നിധ്യത്തിനും താരം ശ്രദ്ധ നേടി. അതിനിടെ തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് താരം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല


News18Kerala 50 minutes ago
Home Flash News