Select Location
All Locations
State
Region
City / District
'വിവാഹമോചിതനായി, അധികം ആർക്കും അറിയില്ല, ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പം', തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

യുമായി വിവാഹബന്ധം വേര്‍പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. വിവാഹ മോചനത്തിന് ശേഷം താന്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത് എന്നും ശ്രീനാഥ് ഭാസി വെളിപ്പെടുത്തി. രണ്ട് വര്‍ഷം മുന്‍പ് 2024ല്‍ ആയിരുന്നു വിവാഹമോചനം എന്നും ശ്രീനാഥ് ഭാസി പറയുന്നു.
തന്റെ പുതിയ ചിത്രമായ അവറാച്ചന്‍ ആന്‍ഡ് സണ്‍സിന്റെ പ്രമോഷന്റെ ഭാഗമായി എഫ്ടി ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ച് ശ്രീനാഥ് ഭാസി ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛനുമായുളള ബന്ധത്തെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായിട്ടാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.
''ഞാനിപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അവര്‍ക്കൊപ്പമാണ് താമസം. 2024ല്‍ ആയിരുന്നു വിവാഹമോചനം. ഇതേക്കുറിച്ച് അധികം ആര്‍ക്കും അറിയില്ല. ഇനിയിപ്പോള്‍ എല്ലാവരും അറിയും.
വീട്ടില്‍ അച്ഛനുമായി തല്ല് കൂടുമ്പോള്‍ താന്‍ മുകളിലേക്ക് സ്‌റ്റെപ്പ് കയറിപ്പോകും. നമ്മള്‍ തമ്മില്‍ ഒരുമിച്ച് താമസിക്കുന്നത് നടക്കില്ല, ശരിയാകില്ല. കൂടെ നില്‍ക്കണം എന്നല്ലേ പറഞ്ഞത്, അതിന്റെ ഫലം അനുഭവിച്ചോളൂ എന്നൊക്കെ പറയും. വഴക്കിട്ട് താന്‍ സ്റ്റെപ്പ് ഒക്കെ കയറി പോകുമ്പോള്‍ തോന്നും, ഇതെനിക്ക് മിസ്സ് ചെയ്യാന്‍ പറ്റില്ല. അത് വളരെ പ്രയാസമായിരിക്കും. അതുകൊണ്ട് ഞാനിപ്പോഴത് ആസ്വദിക്കുകയാണ്. കുറച്ച് കോയി ഫിഷും ഒരു പട്ടിയേയും കൂടി വാങ്ങി അവര്‍ക്ക് ആക്ടിവിറ്റി കൂട്ടിക്കൊടുക്കും'', ശ്രീനാഥ് ഭാസി പറഞ്ഞു.
2016 ഡിസംബറിലാണ് തിരുവനന്തപുരം സ്വദേശിനിയായ റീതു സക്കറിയയെ ശ്രീനാഥ് ഭാസി വിവാഹം കഴിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. ആങ്കര്‍ ആയിരുന്ന സമയത്ത് ഒരു പരിപാടിയില്‍ വെച്ചാണ് ശ്രീനാഥും റീതുവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.


One India Malayalam 47 minutes ago
Home Flash News