മലയാള സിനിമയിൽ ഏതാനും സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത നടിയാണ് മനോജിന്റെ ഭാര്യ നന്ദന നടൻ മനോജ് ഭാരതിരാജയുടെ (Manoj Bharathiraja) അകാല വിയോഗത്തിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം. സംവിധായകൻ ഭാരതിരാജയുടെ മകനായ മനോജ് ഏതാനും തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കവേ, പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിയോഗം. 48 വയസ് പ്രായമുണ്ടായിരുന്നു. ഭാര്യ നന്ദനയും (Nandana) പെണ്മക്കളായ അർഷിതയും മതിവദനിയും അടങ്ങുന്ന കുടുംബത്തിന്റെ നാഥൻ കൂടിയാണ് വിടവാങ്ങിയത്. മനോജ് ഭാരതിരാജയെ മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും, പത്നി നന്ദന പ്രേക്ഷകർക്ക് സുപരിചിതയാണ്
Nandana | മനോജ് ഭാരതിരാജയുടെ ഓർമ്മകൾ ചേർത്തുപിടിക്കാൻ ഇനി മലയാള താരമായ പത്നി നന്ദനയും മക്കളും
Source : Smacy News
3 days ago