ഡല്‍ഹിക്കാര്‍ക്ക് 'ഒന്നിച്ചോണം'; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
മറുനാട്ടിലും ഓണം കെങ്കേമമാക്കി ഡൽഹി നിവാസികൾ. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രമാണ് ആഘോഷങ്ങളുടെ കേന്ദ്രം. നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കപ്പെടുന്നു എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ആശംസിച്ചു.
പതിവ് തെറ്റിയില്ല ഡല്‍ഹി മലയാളികള്‍ കാലത്തെ മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തില്‍ എത്തി. മഴ മാറിന്നത് ആശ്വാസമായി. പ്രാര്‍ത്ഥനയോടെ ആഘോഷത്തിലേക്ക്. വമ്പന്‍ പൂക്കളം. നബി ദിന അവധി കൂടിയായതോടെ ആഘോഷത്തിന് പൊലിമ കൂടി .