South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

തൃശൂർ പൂരം അട്ടിമറി കേസിൽ‌ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം 8 പ്രതികൾ

തൃശൂർ പൂരം അട്ടിമറി കേസിൽ‌ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി; തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം 8 പ്രതികൾ

തൃശൂർ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറാത്തത് വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സർക്കാർ അനുമതിക്കായിബുധനാഴ്ച ഡിജിപി കൈമാറും. സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പ്രതികളാണുള്ളത്.
സർക്കാർ അനുമതി വേണ്ട വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.

📍 chennai
📰 News18Kerala
🕒 10 days ago

Related News

ഡല്‍ഹിക്കാര്‍ക്ക് 'ഒന്നിച്ചോണം'; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഡല്‍ഹിക്കാര്‍ക്ക് 'ഒന്നിച്ചോണം'; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണസദ്യയുണ്ണാന്‍ ആയിരങ്ങള്‍; പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ടനിര
തൃക്കാക്കര ക്ഷേത്രത്തില്‍ തിരുവോണസദ്യയുണ്ണാന്‍ ആയിരങ്ങള്‍; പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ടനിര
ശബരിമലയില്‍ ഭക്തര്‍ക്ക് തിരുവോണ സദ്യ മുടങ്ങി; സദ്യ നല്‍കിയെന്ന് ദേവസ്വം ബോർഡ്
ശബരിമലയില്‍ ഭക്തര്‍ക്ക് തിരുവോണ സദ്യ മുടങ്ങി; സദ്യ നല്‍കിയെന്ന് ദേവസ്വം ബോർഡ്
⬅ Back
➕ Post Ad
To Ads ➡