South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഫ്രാൻസിലെ കലാപത്തിന് പിന്നിൽ 'തീവ്ര മുസ്ലീങ്ങൾ'; ഇമ്മാനുവൽ മക്രോണിനെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

ഫ്രാൻസിലെ കലാപത്തിന് പിന്നിൽ 'തീവ്ര മുസ്ലീങ്ങൾ'; ഇമ്മാനുവൽ മക്രോണിനെതിരെ രൂക്ഷവിമർശനവുമായി നെതന്യാഹു

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫ്രാൻസിലുണ്ടായ വൻ പ്രതിഷേധങ്ങളെയും കലാപങ്ങളെയും രാഷ്ട്രീയമായി ഉപയോഗിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫ്രാൻസിൽ തീവ്ര ഇസ്ലാമിക അധിനിവേശമാണ് നടക്കുന്നതെന്നും അക്രമങ്ങൾക്ക് പിന്നിൽ തീവ്രവാദികളായ മുസ്ലീങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. ഫ്രഞ്ച് ചാനലായ 'i24News'-ന് നൽകിയ അഭിമുഖത്തിലാണ് തീവ്ര വലതുപക്ഷ നിലപാടുകളെ ശരിവെക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയത്.
ഫ്രഞ്ച് ഭരണകൂടം വിഷയം മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. "അവർ കൃത്യസമയത്ത് തയ്യാറെടുപ്പുകൾ നടത്തിയില്ല, അവർ കീഴടങ്ങുകയായിരുന്നു. തീവ്ര ഇസ്ലാമിന്റെ അധിനിവേശത്തിന് മുന്നിൽ ഫ്രാൻസ് മുട്ടുമടക്കി," നെതന്യാഹു പറഞ്ഞു. തീവ്രവാദികളോട് പ്രീണന നയം സ്വീകരിക്കാതെ തിരിച്ചടിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം മക്രോണിനോട് സംസാരിക്കവെ "ഇവിടെ ഞങ്ങൾ ഇവരെ തുരത്തിയില്ലെങ്കിൽ നാളെ പാരീസിൽ നിങ്ങൾക്കിവരെ നേരിടേണ്ടി വരും" എന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും നെതന്യാഹു അവകാശപ്പെട്ടു.

അതേസമയം, കഴിഞ്ഞ വർഷം പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഇതിലുള്ള ഇസ്രായേലിന്റെ അമർഷമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റിൽ ബ്രിട്ടനെ 'ഇസ്ലാമിക് റിപ്പബ്ലിക്' എന്ന് വിളിച്ച് നെതന്യാഹു മുൻപും വിവാദം സൃഷ്ടിച്ചിരുന്നു.
ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപും രംഗത്തെത്തി. ഫ്രാൻസ് അതിർത്തികൾ അടയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങൾ പങ്കെടുത്ത പ്രക്ഷോഭത്തെ വർഗീയവൽക്കരിക്കാനും കുടിയേറ്റക്കാർക്കെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവനകൾക്കെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.

📍 chennai
📰 News18Kerala
🕒 8 days ago

Related News

സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
'അറബ് പാർട്ടികൾ വോട്ട് വാങ്ങി തെരഞ്ഞെടുപ്പ് തട്ടിയെടുത്തു'; ആരോപണവുമായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി
'അറബ് പാർട്ടികൾ വോട്ട് വാങ്ങി തെരഞ്ഞെടുപ്പ് തട്ടിയെടുത്തു'; ആരോപണവുമായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി
പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
⬅ Back
➕ Post Ad
To Ads ➡