South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

Sabarimala മാളികപ്പുറത്ത് 40 വർഷത്തിനുശേഷം വിദ്യാരംഭം; ശബരിമലയിൽ തുലാമാസ പൂജകൾ പൂർത്തിയാക്കി

Sabarimala മാളികപ്പുറത്ത് 40 വർഷത്തിനുശേഷം വിദ്യാരംഭം; ശബരിമലയിൽ തുലാമാസ പൂജകൾ പൂർത്തിയാക്കി

നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടന്നു. തുലാമാസ പൂജയും വിജയദശമി ദിനവും ഒരുമിച്ചുവന്ന അപൂർവ്വ നിമിഷത്തിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. മാളികപ്പുറം ഭഗവതി സേവ നടക്കുന്ന മണ്ഡപത്തിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജയെടുപ്പ് ചടങ്ങുകൾ പൂർത്തിയായത്.
തുടർന്ന് തന്ത്രിയുടെ സാന്നിധ്യത്തിൽ ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരി എന്നിവർ കുരുന്നുകളെ എഴുത്തിനിരുത്തി. വിജയദശമി ദിനത്തിൽ ദർശനപുണ്യം തേടിയും വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളാകാനും വൻ ഭക്തജനത്തിരക്കാണ് ഇന്നലെയും സന്നിധാനത്ത് അനുഭവപ്പെട്ടത്.
അതേസമയം, തുലാമാസ പൂജകൾ പൂർത്തിയാക്കി അയ്യപ്പക്ഷേത്ര നട ഇന്ന് രാത്രിയോടെ അടയ്ക്കും. ഇനി മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി വൃശ്ചികം ഒന്നോടെയാകും ശബരിമല നട വീണ്ടും തുറക്കുക.

📍 chennai
📰 News18Kerala
🕒 9 days ago

Related News

സഞ്ജുവിനെ പുറത്താക്കാതെ സൂര്യവംശിയെ എങ്ങനെ ടീമിൽ ഉൾപ്പെടുത്താം? ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുന്നേ മുൻ താരം
സഞ്ജുവിനെ പുറത്താക്കാതെ സൂര്യവംശിയെ എങ്ങനെ ടീമിൽ ഉൾപ്പെടുത്താം? ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുന്നേ മുൻ താരം
കർണാടകയിലെ നേതാക്കളെ കുടുക്കാൻ ലക്ഷ്യമിട്ട് ഒളിക്യാമറ
കർണാടകയിലെ നേതാക്കളെ കുടുക്കാൻ ലക്ഷ്യമിട്ട് ഒളിക്യാമറ
പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
⬅ Back
➕ Post Ad
To Ads ➡