South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

‘ഇസ്രയേല്‍ സ്വാതന്ത്ര്യദിനാഘോഷമാണ്, മച്ഛാറിനൊപ്പം ദീപം തെളിയിക്കാം’; മോദിയെ ഫോണില്‍ വിളിച്ച് നെതന്യാഹു

‘ഇസ്രയേല്‍ സ്വാതന്ത്ര്യദിനാഘോഷമാണ്, മച്ഛാറിനൊപ്പം ദീപം തെളിയിക്കാം’; മോദിയെ ഫോണില്‍ വിളിച്ച് നെതന്യാഹു

ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക ദീപം തെളിയിക്കല്‍ ചടങ്ങിലേക്ക് മോദിയെ ക്ഷണിച്ച് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഭീകരാക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് സ്മിത് മച്ഛാറിന്റെ ധീരതയെ ആദരിക്കുന്ന ചടങ്ങ് കൂടി ഇതൊടൊപ്പമുണ്ടാകും. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സെപ്റ്റംബർ അവസാനമാണ് ഒമാനി സഹപൈലറ്റിന്റെ ആക്രമണമുണ്ടായത്.

ഇന്നലെയാണ് നെതന്യാഹു മോദിയുമായി ഫോണില്‍ സംസാരിച്ചത്. ഇതിനു പിന്നാലെ വിവരം എക്സിലൂടെ പുറത്തുവിടുകയും ചെയ്തു. ഇന്ത്യയും ഇസ്രയേലും കരയിലും ആകാശത്തും ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടുകയാണെന്ന് മോദി പറഞ്ഞതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ മോദി പ്രശംസിച്ചതായും നെതന്യാഹു പോസ്റ്റില്‍ കുറിച്ചു.

സഹപൈലറ്റിന്റെ കോക്പിറ്റിനുള്ളിൽവച്ചുള്ള ആക്രമണത്തിലാണ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനു ഗുരുതരമായി പരുക്കേറ്റത്. ആക്രമണത്തെ അസാമാന്യ ധൈര്യത്തോടെ പ്രതിരോധിച്ച മച്ഛാര്‍ കോക്പിറ്റ് വാതിൽ തുറക്കുകയും മറ്റുള്ളവർക്ക് അക്രമിയെ കീഴടക്കാൻ അവസരമൊരുക്കുകയും ചെയ്തു. ഇതോടെ വൻ വിമാനദുരന്തത്തിനുള്ള സാധ്യത ഒഴിവാകുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

കുത്തേറ്റിട്ടും ആക്രമണത്തെ ചെറുത്ത് യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് യഥാര്‍ത്ഥ നായകനാണെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി മച്ഛാറുമായി വിഡിയോ കോളിലൂടെ സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവൻ അപഹരിക്കുന്നവരല്ല, ജീവൻ രക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം പറഞ്ഞു. 174 യാത്രക്കാരുമായി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇസ്രയേൽ പൗരന്മാരായിരുന്നു.

ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ പ്രധാന ചടങ്ങാണ് ഔദ്യോഗിക ദീപം തെളിയിക്കൽ. പരമ്പരാഗതമായി ഇസ്രയേൽ പൗരന്മാർക്കാണ് ഈ അവസരത്തില്‍ ബഹുമതി നൽകാറുള്ളത്. ഒരു ഇന്ത്യൻ പൈലറ്റിനെ ആദരിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം ശ്രദ്ധേയമായ അംഗീകാരമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

📍 chennai
📰 Manorama News
🕒 6 days ago

Related News

സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
ദൈനംദിന കലണ്ടർ
ദൈനംദിന കലണ്ടർ
⬅ Back
➕ Post Ad
To Ads ➡