South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

എംഎൽഎമാർക്ക് 98,000; മന്ത്രിമാർക്ക് 1.33 ലക്ഷം; ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും വർധിക്കും; ബില്ല് വ്യാഴാഴ്ച നിയമസഭയിൽ

എംഎൽഎമാർക്ക് 98,000; മന്ത്രിമാർക്ക് 1.33 ലക്ഷം; ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും വർധിക്കും; ബില്ല് വ്യാഴാഴ്ച നിയമസഭയിൽ

സംസ്ഥാനത്ത് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ‌ വ്യാഴാഴ്ച (ഒക്ടോബർ 29) നിയമസഭയിൽ അവതരിപ്പിക്കും. കരട് ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം.
ശമ്പള വർധനവ് നിലവിൽ വരുന്നതോടെ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലിഫോൺ ചാർജ് തുടങ്ങിയ ആനുകൂല്യങ്ങളിലും ആനുപാതികമായ വർധനവുണ്ടാകും.
നിലവിൽ എംഎൽഎക്ക് പ്രതിമാസ നിശ്ചിത അലവൻസ് (2000 രൂപ), മണ്ഡലം അലവൻസ് (25,000), ടെലിഫോൺ അലവൻസ് (11,000), ഇൻഫർമേഷൻ അലവൻസ് (4000), മിനിമം യാത്രാക്കൂലി (20,000), മറ്റു ചെലവുകൾക്ക് (8000) എന്നിവ ഉൾപ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.

ഇതിനുപുറമേ കി.മീറ്ററിന് 10 രൂപ നിരക്കിലുള്ള അധിക യാത്രാബത്ത, പ്രതിവർഷം നാലുലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, ദിനബത്ത (സംസ്ഥാനത്തിനുള്ളിൽ 1000, പുറത്ത് 1200), സൗജന്യ ചികിത്സ, കെഎസ്ആർടിസി സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ, 15,000 ബുക്ക് അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. സർവിസ് കാലാവധിക്കനുസരിച്ച് 8000 രൂപ മുതൽ 20,000 വരെയാണ് മുൻ എംഎൽഎമാരുടെ പെൻഷൻ.

മന്ത്രിമാർക്ക് നിലവിൽ അടിസ്ഥാന ശമ്പളം (2000 രൂപ), ക്ഷാമബത്ത (28,429), മണ്ഡലം അലവൻസ് (40,000), യാത്രാബത്ത (17,000) എന്നിവയാണ് ലഭിക്കുന്നത്. കൂടാതെ സകുടുംബം സൗജന്യ പൂർണ ചികിത്സാ പരിരക്ഷ, ഔദ്യോഗിക വസതി, കാർ, പൈലറ്റ് വാഹനം, വാഹന അഡ്വാൻസ് (10 ലക്ഷം), ഭവന അഡ്വാൻസ് (20 ലക്ഷം) എന്നീ ആനുകൂല്യങ്ങളും മന്ത്രിമാർക്ക് ലഭ്യമാണ്.
2018-ലാണ് സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. പഠന റിപ്പോർട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർധനവാണ് ശുപാർശ ചെയ്തിരുന്നത്.

📍 Thiruvananthapuram
📰 News18Kerala
🕒 7 hrs ago

Related News

സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി
പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
ദൈനംദിന കലണ്ടർ
ദൈനംദിന കലണ്ടർ
⬅ Back
➕ Post Ad
To Ads ➡