എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ കാലത്തിൻ്റെ മാത്രമല്ല വരും കാലത്തിന്റെ എഴുത്തുകാരൻ കൂടിയാണ് മേതിൽ രാധാകൃഷ്ണൻ എന്ന് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. മേതിലിന്റെ ആരോഗ്യ കാരണങ്ങളാൽ പുരസ്കാരം കോഴിക്കോട് വെച്ച് തന്നെ സമർപ്പിക്കും. സാംസ്കാരിക സ്ഥാപനങ്ങളെ പരസ്പരം ബന്ധപ്പെടുത്തും. ഇത്തവണ ഐ എഫ് എഫ് കെ യിൽ ലളിതകലാ അക്കാദമിക്കും റോൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.