South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ഷെയ്ൻ നിഗം തമിഴ് സിനിമയിൽ നായകൻ; ചിത്രത്തിന് യേർക്കാടിൽ തുടക്കം

ഷെയ്ൻ നിഗം തമിഴ് സിനിമയിൽ നായകൻ; ചിത്രത്തിന് യേർക്കാടിൽ തുടക്കം

നടൻ ഷെയ്ൻ നിഗം (Shane Nigam) പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിന് താൽക്കാലികമായി ‘ട്രൂ സ്റ്റോറീസ് പ്രൊഡക്ഷൻ നമ്പർ 2’ എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഷാം സൂര്യ സംവിധാനം ചെയ്യുന്ന ചിത്രം വിശാൽ വിൻസെന്റ് ടോണിയാണ് നിർമ്മിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സത്യരാജ്, ജോൺ കൊക്കൻ, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പൂജ രാമചന്ദ്രൻ, മുനിഷ്കാന്ത്, ആയിഷ സീനത്ത് എന്നിവരും അഭിനയിക്കുന്നു.
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയും നിറഞ്ഞ യേർക്കാടിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. ചടങ്ങോടെ ചിത്രീകരണത്തിന് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. ഷെയ്ൻ നിഗം, സത്യരാജ്, ജോൺ കൊക്കൻ, ഫർഹാൻ ഫാസിൽ തുടങ്ങി വ്യത്യസ്ത തലമുറകളിലെ ശ്രദ്ധേയരായ അഭിനേതാക്കൾ ഒരുമിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നാലെ പുറത്തുവിടും.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതര ഭാഷകളിലും ശ്രദ്ധ നേടിയ ഷെയ്ൻ നിഗമിന്റെ സിനിമാ യാത്രയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഈ ചിത്രം. ഓരോ സിനിമയിലും വ്യത്യസ്തമായ വേഷങ്ങളും പുതിയ കൂട്ടുകെട്ടുകളും പരീക്ഷിക്കുന്ന താരം, ഇത്തവണ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് എത്തുന്നത്. സത്യരാജിന്റെയും ജോൺ കൊക്കന്റെയും അനുഭവസമ്പത്തും ഫർഹാൻ ഫാസിലിന്റെ സാന്നിധ്യവും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും ശ്രദ്ധേയമായ പേരുകളാണ് അണിനിരക്കുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ ആഷിഖ് അബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കന്നഡ സിനിമയിലെ ഹിറ്റ് സംഗീതസംവിധായകനായ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്നു. ‘കാന്താര’, ‘കാന്താര ചാപ്റ്റർ 1’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജനീഷ് ലോക്നാഥിന്റെ സംഗീത സാന്നിധ്യം ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ എഡിറ്റിംഗ് രംഗത്ത് തന്റേതായ ഇടം നേടിയ ശ്രീജിത്തിന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ മൂന്ന് പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മ ചിത്രത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.
‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിന് ശേഷം ട്രൂ സ്റ്റോറീസ് ഒരുക്കുന്ന പുതിയ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ പ്രമേയം, കൂടുതൽ താരങ്ങൾ, ഔദ്യോഗിക ടൈറ്റിൽ, മറ്റ് വിവരങ്ങൾ എന്നിവ അണിയറപ്രവർത്തകർ പിന്നീട് പ്രഖ്യാപിക്കും.
സംവിധാനം: ഷാം സൂര്യ, നിർമ്മാണം: വിശാൽ വിൻസെന്റ് ടോണി, ബാനർ: ട്രൂ സ്റ്റോറീസ്, ഛായാഗ്രഹണം: ആഷിഖ് അബു, സംഗീതം: അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്: ശ്രീജിത്ത് സാരംഗ്, കലാസംവിധാനം: വീരമണി ഗണേശൻ, സംഘട്ടനം: പി.സി. സ്റ്റണ്ട്, വസ്ത്രാലങ്കാരം: എ. കവിത, കോസ്റ്റ്യൂം: മുത്തുൽ ഹഫീസ്, മേക്കപ്പ്: കാർത്തിക് ഹരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം. കണ്ണൻ, ജോൺ കൊക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. ശിവകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രജീഷ് കെ.ടി.കെ, സ്റ്റിൽസ്: തേനി അൻബു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: ഐശ്വര്യ രാജ്. മാർക്കറ്റിംഗ് : എം.എഫ്.സി. ക്രിയേഷൻസ്.

📍 Keralam
📰 News18Kerala
🕒 7 hrs ago

Related News

പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
ദൈനംദിന കലണ്ടർ
ദൈനംദിന കലണ്ടർ
അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
അട്ടപ്പാടിയിലെ മദ്യനിരോധനം കൊണ്ട് എന്തു ഗുണം? വ്യാജമദ്യം വ്യാപകമെന്ന് ആരോഗ്യ മന്ത്രിയോട് ജനപ്രതിനിധികൾ
⬅ Back
➕ Post Ad
To Ads ➡