South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു

വീണ്ടുമൊരു ദൃശ്യവിസ്മയവുമായി വിനയൻ; പുതിയ ഫാന്റസി ചിത്രം 3D-യിൽ ഒരുങ്ങുന്നു

പുതിയ ഫാന്റസി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വിനയൻ. ചിത്രം പൂർണ്ണമായും 3Dയിലാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയവുമായെത്തുന്ന ഈ ഹൈബ്രിഡ് സിനിമ മൂന്നോ നാലോ ഷെഡ്യൂളുകളായിട്ടായിരിക്കും പൂർത്തിയാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ ബിസിനസ് നടത്തുന്ന വ്യവസായ പ്രമുഖൻ ഹാരിസ് കാച്ചൻചേരിയാണ് ഈ വലിയ നിർമാണ ഉദ്യമത്തിന് പിന്നിലെന്നും വിനയൻ കുറിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നവംബറിൽ രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കുന്നതോടെ നടക്കും. സിനിമയുടെ മറ്റ് വിവരങ്ങൾ അന്നു മാത്രമേ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ചിത്രത്തിന്റെ കാസ്റ്റിങ്, പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനോടകം പുരോഗമിക്കുകയാണ്. കൂറ്റൻ ശിവലിംഗത്തിന്റെ മാതൃകയിലുള്ള സെറ്റിന് മുന്നിൽനിന്നുള്ള ചിത്രം കഴിഞ്ഞ ദിവസം സംവിധായകൻ പങ്കുവെച്ചിരുന്നു. അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഗിന്നസ് പക്രുവും സാഗർ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ 200-ലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. കൂടാതെ മലയാളത്തിലെ 20-ഓളം യുവനടീനടന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

📍 Keralam
📰 News18Kerala
🕒 1 day ago

Related News

ഷെയ്ൻ നിഗം തമിഴ് സിനിമയിൽ നായകൻ; ചിത്രത്തിന് യേർക്കാടിൽ തുടക്കം
ഷെയ്ൻ നിഗം തമിഴ് സിനിമയിൽ നായകൻ; ചിത്രത്തിന് യേർക്കാടിൽ തുടക്കം
പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
ദൈനംദിന കലണ്ടർ
ദൈനംദിന കലണ്ടർ
⬅ Back
➕ Post Ad
To Ads ➡