മഴ, വെള്ളപ്പൊക്കം: ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ തടവും പിഴയും
അബുദാബി ∙ മഴ, വെള്ളപ്പൊക്കം തുടങ്ങിയ സന്ദർഭങ്ങളിൽ ഗതാഗത നിയമം പാലിക്കാത്തവർക്കും മുന്നറിയിപ്പ് അവഗണിക്കുന്നവർക്കും തടവും പിഴയും ലഭിക്കുംവിധം ഗതാഗത നിയമം ഭേദഗതി ചെയ്തു.
വെള്ളക്കെട്ടിലേക്ക് വാഹനമോടിച്ചു പോകുക, മരണത്തിന് കാരണക്കാരാകുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരു വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം പിഴയോ രണ്ടും ചേർത്തോ ആണ് ശിക്ഷ. മഴ, പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവർമാർ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ടോർച്ച് ഉൾപ്പെടെ അത്യാവശ്യ വസ്തുക്കളും കൈവശം വയ്ക്കണമെന്നും ഓർമിപ്പിച്ചു.