വീണ്ടും സൗഹൃദവഴിയിൽ: വാണിജ്യം, നിക്ഷേപം ഇവയിൽ ഇന്ത്യയും കാനഡയും കൈകോർക്കും
ന്യൂഡൽഹി ∙ വാണിജ്യം, നിക്ഷേപം, ഊർജം, ആണവോർജം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യയും കാനഡയും തീരുമാനിച്ചു. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം. ഇതിനുള്ള മാർഗരേഖ തയാറാക്കിയതായും ജയശങ്കർ പറഞ്ഞു.