തീമഴയായി താലിബാന്‍ ആക്രമണം; 'ഇന്റലിജന്‍സ് എവിടെ?' കമാന്‍ഡര്‍മാരോട് പൊട്ടിത്തെറിച്ച് പാക് സൈനികമേധാവി; അടിയന്തരയോഗം
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാന്‍ സൈനികര്‍ അതിര്‍ത്തിയില്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ സൈനിക ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് പാക് സൈനിക മേധാവി അസിം മുനീര്‍. താലിബാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലായിരുന്നു സൈനിക മേധാവി ഉദ്യോഗസ്ഥരെ ശകാരിച്ചത്. റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു അടിയന്തരയോഗം. വിവിധ സേനവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തതെന്നും സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട്‌ചെയ്തു.