'ഇന്ത്യയുടെ തലപ്പത്തു എന്റെ നല്ല സുഹൃത്ത്': പുകഴ്ത്തി ട്രംപ്; പാക്കിസ്ഥാനും പ്രശംസ
ഷാമെൽ ഷെയ്ഖ് (ഈജിപ്ത്) ∙ ഗാസ കരാർ ഒപ്പിടാനായി ഈജിപ്തിൽ തിങ്കളാഴ്ച ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ, പാക്ക് നേതാക്കളെ പുകഴ്ത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അടുത്തുനിർത്തി, ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യയുടെ തലപ്പത്തു തന്റെ നല്ല സുഹൃത്താണുള്ളതെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്തു പറയാതെയായിരുന്നു പരാമർശം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമാധാനത്തോടെ ഒരുമിച്ചു കഴിയാനാകുമെന്നും ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു.