അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തെ പൊതുസമൂഹത്തോട് ചേർത്ത് നിർത്തുകയാണ് ലക്ഷ്യം: മന്ത്രി ഒ.ആർ.കേളു
അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തെ മാറ്റിനിർത്തുകയല്ല പൊതുസമൂഹത്തോട് ചേർത്ത് നിർത്തുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. തദ്ദേശീയ ജനവിഭാഗത്തോട് പൊതുജനം ഐക്യപ്പെടുകയാണ് വേണ്ടതെന്നും അവരുടെ കല, ഭക്ഷണം, കരകൗശല കഴിവുകളെ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ആര്യനാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.