ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: ഷട്ട്ഡൗൺ പിരിച്ചുവിടലുകൾ തടഞ്ഞ് കോടതി
സാൻ ഫ്രാൻസിസ്കോ ∙ നിലവിലെ ഫെഡറൽ സർക്കാർ ഷട്ട്ഡൗണിനിടെ ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ് ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റൺ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.