സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്
ന്യൂദല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്. ആഗോള മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇടിയുന്ന പ്രവണതയാണ് പൊതുവേ സെപ്തംബറില്‍ ദൃശ്യമാകാറ്. ഉത്സവസീസണിന് മുന്നോടിയായി കമ്പനികള്‍ ശേഖരം ഇതിനകം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍ ഈ വര്‍ഷത്തില്‍ പതിവില്‍ കൂടുതല്‍ കയറ്റുമതി കണ്ടു. അതുകൊണ്ടുതന്നെ മുന്നേറ്റം ശ്രദ്ധേയമാണ്.