സൗജന്യ 4G സേവനങ്ങൾക്കൊപ്പം അൺലിമിറ്റഡ് കാളിംഗും ഡാറ്റയും; പുതിയ ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ
ഈ ദീപാവലി ആഘോഷമാക്കാൻ പുത്തൻ സമ്മാനങ്ങളുമായി ബി എസ് എൻ എൽ. നിരക്ക് കുത്തനെ ഉയർത്തി ഉപഭോക്താക്കളുടെ നട്ടെല്ലൊടിച്ച ജിയോക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തിയാണ് കൂടുതൽ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ ദീപാവലി ഓഫറുകളുമായി ബി എസ് എൻ എൽ കളത്തിലിറങ്ങിയത്.
സൗജന്യ 4 ജി സേവനങ്ങൾക്കൊപ്പം ആദ്യത്തെ ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ സൗജന്യമായി ലഭിക്കും. ആദ്യമായി പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാർത്താവിനിമയ കമ്പനിയായ ബിഎസ്എൻഎൽ ഉത്സവകാല ഓഫറുമായി എത്തിയിരിക്കുന്നത്.