‘പുൾ-അപ്പ്’ വാണിങ്, ‘കടലിലേക്ക് താഴ്ന്ന്’ പറന്ന് വിമാനം; അന്വേഷണവുമായി ഇറ്റലി
അബുദാബി / കാറ്റാനിയ(ഇറ്റലി)∙ ഇറ്റലിയിലെ കാറ്റാനിയ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ അറേബ്യ വിമാനം അപകടകരമായ രീതിയിൽ മെഡിറ്ററേനിയൻ കടലിന് വളരെ അടുത്തേക്ക് താഴന്ന സംഭവത്തിൽ ഇറ്റലി അന്വേഷണം ആരംഭിച്ചു. ‘ഗുരുതരമായ സംഭവം’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇറ്റലിയുടെ വ്യോമയാന സുരക്ഷാ റഗുലേറ്റർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ രണ്ട് പൈലറ്റുമാരും നാല് കാബിൻ ക്രൂ അംഗങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നു.