'ഇത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന ക്രൂരത, ആയിരക്കണക്കിന് പ്രവാസികൾക്ക് പെൻഷൻ നഷ്ടപ്പെടാൻ കാരണമാകും'
മലപ്പുറം ∙ കേരള പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ പദ്ധതിയിൽ അംശദായം കുടിശികയായവർക്ക് അത് അടച്ചു തീർക്കാനുള്ള അവസരം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഇത് പ്രവാസി ക്ഷേമ പദ്ധതിയിൽ ചേർന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് പെൻഷൻ നഷ്ടപ്പെടാൻ കാരണമാകും. സംസ്ഥാന സർക്കാരിന്റെ നടപടി പ്രവാസി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും ഉടൻ തിരുത്തണമെന്നും പ്രവാസി ലീഗ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.