സ്ഫോടകവസ്തുക്കള്‍ ഒളിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ആശുപത്രികളെ!; ഇന്ത്യയിലും ഹമാസിന് സമാനമായ പദ്ധതികളെന്ന് എന്‍ഐഎ
ഗാസയിലെ ഹമാസിനെപ്പോലെ, ആശുപത്രികളിലെയും മെഡിക്കൽ സെന്ററുകളിലെയും സ്റ്റാഫ് ലോക്കറുകൾ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിക്കാൻ ഇന്ത്യയിലെ തീവ്രവാദികൾ തിരഞ്ഞെടുക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇതിനായി തീവ്രവാദികളില്‍ പലരും മെഡിക്കൽ പ്രഫഷണലുകളായി ജോലി ചെയ്യുന്നത് ആശങ്കാജനകമെന്നും എന്‍ഐഎ വ്യക്തമാക്കി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള 10 അംഗ 'ടെറർ ഡോക്ടർ' മൊഡ്യൂളിനും സമാനമായ പദ്ധതികളുണ്ടായിരുന്നുവെന്നും എൻഐഎ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.