അവധൂത് സാഠേയ്ക്ക് സെബിയുടെ പൂട്ട്; വിലക്കേര്‍പ്പെടുത്തി ഉത്തരവ്, 546 കോടി രൂപ തിരികെ അടയ്ക്കാനും നിര്‍ദേശം
ന്യൂഡല്‍ഹി: പ്രമുഖ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറും 'അവധൂത് സാഠേ ട്രേഡിങ് അക്കാദമി(ASTA)' സ്ഥാപകനുമായ അവധൂത് സാഠേയ്ക്ക് വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയതിനും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് നടപടി. ഇതിലൂടെ സമ്പാദിച്ച 546 കോടി രൂപ തിരികെ അടയ്ക്കാനും സെബി ഉത്തരവിട്ടിട്ടുണ്ട്.