വെടി നിർത്തൽ കരാർ ലംഘിച്ച് തായ്‌ലൻഡ്- കംബോഡിയ ഏറ്റുമുട്ടൽ; മരണം 41 ആയി
തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുമ്പോൾ മരണം 41ആയി എന്നാണ് വിവരം. വെടി നിർത്തൽ കരാർ നിലവിലുണ്ടെങ്കിലും ഇത് ലംഘിച്ചു കൊണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായി വെടിവയ്പ്പും ആക്രമണങ്ങളും തുടരുന്നത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആൾക്കാരാണ് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ 518,000 ആളുകൾ കുടിയിറക്കപ്പെട്ടതായി കംബോഡിയ ആഭ്യന്തര മന്ത്രാലയവും 400,000 ആളുകൾ കുടിയിറക്കപ്പെട്ടതായി തായ്‌ലൻഡ് പ്രതിരോധ മന്ത്രാലയ വക്താവും അറിയിച്ചു.