ബീഫ് വരുമാനം 34,177 കോടി, ലോകശക്തികളെ കീഴടക്കി ഇന്ത്യ, മുന്നിൽ നയിച്ച് യുപി; വാങ്ങാൻ സൗദിയും വിയറ്റ്നാമും
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും അളവ് കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ഉത്തരേന്ത്യ അതിവേഗം കുതിക്കുകയാണ്. ലോക വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാൽ ഉൽപന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ട്.