സെഞ്ച്വറിക്കരികെ ട്രാവിസ് ഹെഡ്; സിഡ്‌നിയില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍
ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 384 റൺസിന് മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ട്രാവിസ് ഹെഡ് സെഞ്ച്വറിക്ക് തൊട്ടരികിലാണുള്ളത്.