... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ഒറ്റരാത്രികൊണ്ട് ‘ഇന്ത്യ-യുഎസ് ഡീൽ’തകർത്ത് ബംഗ്ലദേശ്? കണക്ക് അക്കമിട്ടുനിരത്തി കോൺഗ്രസിന്റെ അറ്റാക്ക്, മോദിക്ക് ഇരട്ട പ്രഹരം!

ഒറ്റരാത്രികൊണ്ട് ‘ഇന്ത്യ-യുഎസ് ഡീൽ’തകർത്ത് ബംഗ്ലദേശ്? കണക്ക് അക്കമിട്ടുനിരത്തി കോൺഗ്രസിന്റെ അറ്റാക്ക്, മോദിക്ക് ഇരട്ട പ്രഹരം!

ബംഗ്ലദേശ് – യുഎസ് വ്യാപാര കരാർ ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്ക് 18 ശതമാനമാണ് യുഎസ് തീരുവ ചുമത്തുന്നത്. ബംഗ്ലദേശിന് 19 ശതമാനവും. എന്നാൽ ബംഗ്ലദേശിലെ ചില തുണിത്തരങ്ങൾക്ക് തീരുവ രഹിത കയറ്റുമതി സാധ്യമാക്കുമെന്ന വ്യവസ്ഥ ഇന്ത്യ – യുഎസ് കരാറിൽ ഇല്ല. അതായത് ബംഗ്ലദേശിൽ നിർമിക്കുന്ന തുണിത്തരങ്ങള്‍ തീരുവ രഹിതമായി യുഎസിലെത്തും.

ഇന്ത്യൻ കോട്ടണിന്‍റെ പ്രധാന വാങ്ങലുകാരാണ് നിലവിൽ ബംഗ്ലദേശ്. എന്നാൽ തീരുവ രഹിത കയറ്റുമതി ഉറപ്പാക്കുന്നതിന് വേണ്ടി ബംഗ്ലദേശ് ഇനിമുതൽ അമേരിക്കയില്‍ നിന്ന് കോട്ടൺ വാങ്ങാൻ നിർബന്ധിതരാകും. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യമാണ് ബംഗ്ലദേശെന്ന് കൂടി ഓർക്കണം. പുതിയ മാറ്റം ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമാകും. ഇന്ത്യൻ കോട്ടൺ കർഷകരെയും നെയ്ത്തുകാരെയും പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്. കൂടാതെ ഇന്ത്യൻ വസ്ത്ര കമ്പനികൾക്ക് യുഎസിലേക്കുള്ള കയറ്റുമതി സാധ്യതകളും കുറയും. തിരുപൂർ, സൂറത്ത്, പാനിപത്ത് തുടങ്ങിയ രാജ്യത്തിന്‍റെ ടെക്സ്റ്റൈൽ ഹബ്ബുകളെല്ലാം പ്രതിസന്ധിയിലാകും. കരാർ ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തെ നശിപ്പിക്കുമെന്നും ലക്ഷണക്കിന് തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.

Source : Manorama News

10 hours ago

Home Flash News