തുര്‍ക്കിയെ തളയ്‌ക്കാന്‍ ആകാശ് തീര്‍ വേണമെന്ന് ഗ്രീസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകളെ വീഴ്‌ത്തിയ ആകാശ് തീറിന്റെ പ്രകടനം ഗ്രീസിന് ബോധിച്ചു
ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. ഡ്രോണുകളെ മാത്രമല്ല, പാകിസ്ഥാന്റെ മിസൈലുകള്‍, ആളില്ലാതെ പറന്നെത്തുന്ന യുഎവി എന്നറിയപ്പെടുന്ന ആളില്ലാ ആകാശവാഹനങ്ങല്‍, ആകാശത്ത് റഡാര്‍ കണ്ണുകള്‍ വെട്ടിച്ച് പതുങ്ങിയിരുന്ന് ആക്രമണം നടത്തുന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ എന്നിവയെയും ഇന്ത്യയുടെ ആകാശ് തീര്‍ അടിച്ചിട്ടിരുന്നു. ഇന്ത്യയുടെ അയേണ്‍ ഡോമായ, (ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം) ഇന്ത്യയുടെ പ്രതിരോധ കവചമായ ആകാശ് തീര്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രീസ്. തുര്‍ക്കിയുമായി ഏറ്റുമുട്ടുന്ന ശക്തിയാണ് ഇന്ന് ഗ്രീസ്.
ആകാശ് തീറിന്റെ പുതിയ തലമുറയായ ആകാശ് തീര്‍ എന്‍ജിയിലാണ് ഗ്രീസിന്റെ നോട്ടം. ഗ്രീസ് അവരുടെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആകാശ് തീര്‍ വാങ്ങുന്നത്. ഇപ്പോള്‍ റഷ്യയുടെ പഴയ വ്യോമപ്രതിരോധസംവിധാനമായ എസ് 300 ആണ് ഗ്രീസിന്റെ കൈവശം ഉള്ളത്. ഇത് മാറ്റി അവിടെ ആകാശ് തീര്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്നും എന്തൊക്കെ ആയുധങ്ങള്‍ വാങ്ങണം എന്ന പരിശോധിക്കാന്‍ ഗ്രീസിന്റെ പ്രതിരോധമന്ത്രി നിക്കോളാസ് ഡെന്‍ഡിയാസ് ഈയിടെ ഇന്ത്യയില്‍ എത്തിയിരുന്നു. ബെംഗളൂരു അടക്കം സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷം ഗ്രീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ഗ്രീസിന്റെ ചില താല്പര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.