നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
പാലക്കാട്: സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു. ചിറ്റൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെ സി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. മുന്‍ എംഎല്‍എ കെ എ ചന്ദ്രന്റെ മകനാണ് കെ സി പ്രീത്. നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെ സി പ്രീത് പറഞ്ഞു. വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്ന് പ്രീത് പറഞ്ഞു. വിമതനായി മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പ്രീത് പറഞ്ഞു. നെന്മാറ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിലെ കെ പ്രേമനാണ് എല്‍ഡിഎഫ് സ്ഥാാർത്ഥി.
അതേസമയം, പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വാദം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.