... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#കുവൈത്തിൽ അഞ്ച് ഡ്രോണുകൾ വെടിവച്ചിട്ടു; സുരക്ഷാ സജ്ജമായി നാഷനൽ ഗാർഡ്

കുവൈത്തിൽ അഞ്ച് ഡ്രോണുകൾ വെടിവച്ചിട്ടു; സുരക്ഷാ സജ്ജമായി നാഷനൽ ഗാർഡ്

കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ഡ്രോണുകൾ വ്യാഴാഴ്ച പുലർച്ചെ വെടിവച്ചിട്ടതായി കുവൈത്ത് നാഷനൽ ഗാർഡ് വക്താവ് ബ്രി. ജനറൽ ജദ്‌ആൻ ഫദൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ പരിധിയിലുള്ള മേഖലകളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്.

രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങൾ സംരക്ഷിക്കുന്നതിനും ഭീഷണികളെ പ്രതിരോധിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് കുവൈത്ത് വാർത്താ ഏജൻസി (കുന) റിപ്പോർട്ട് ചെയ്തു. നാഷനൽ ഗാർഡ്, സൈന്യം, പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുമായി ചേർന്ന് അതീവ ജാഗ്രതയിലാണെന്ന് ബ്രി. ജനറൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും കർശനമായി നേരിടും. സുരക്ഷാ ഉദ്യോഗസ്ഥരും അധികൃതരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാ താമസക്കാരോടും അദ്ദേഹം അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സേനകൾ പൂർണ സജ്ജമാണെന്നും കൂട്ടിച്ചേർത്തു.

Source : Manorama News

1 hour ago

Home Flash News