... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ആദ്യ ചിത്രം പുറത്തിറങ്ങിയില്ല, രണ്ടാം ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളി താരം അനന്തിക!

ആദ്യ ചിത്രം പുറത്തിറങ്ങിയില്ല, രണ്ടാം ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി മലയാളി താരം അനന്തിക!

‘8 വസന്താലു’ (എട്ടു വസന്തങ്ങൾ) എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷരുടെ ഇഷ്ടം കവർന്ന നടിയാണ് തൃശൂർ തൃപ്രയാർ സ്വദേശിനിയായ അനന്തിക സനൽകുമാർ. കരാട്ടെയും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങുന്ന അനന്തിക, ഈ ചിത്രത്തിലെ 'ശുദ്ധി അയോധ്യ' എന്ന കഥാപാത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ, ‘8 വസന്താലു'വിലെ അഭിനയത്തിന് തെലങ്കാന സംസ്ഥാന സർക്കാരിന്റെ 'ഉത്തമ നടി' (സ്‌പെഷ്യൽ ജൂറി) പുരസ്‌കാരം നേടിയിരിക്കുകയാണ് അനന്തിക.

അവാർഡ് നേട്ടത്തിൽ സന്തോഷം പങ്കിട്ട് അനന്തിക പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഈ വലിയ അംഗീകാരത്തിന് തെലങ്കാന സംസ്ഥാന സർക്കാരിനോട് നന്ദി അറിയിക്കുന്നു. 'ഉത്തമ നടി' (സ്‌പെഷ്യൽ ജൂറി) പുരസ്‌കാരം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ കരിയറിലെ ആദ്യത്തെ അവാർഡാണിത്, അതും '8 വസന്താലു' എന്ന ചിത്രത്തിന്. ഇത് എന്നും എന്റെ ഓർമ്മകളിൽ ഉണ്ടാകും.

ഫനീന്ദ്ര സാർ, എന്നെ വിശ്വസിച്ച് ഈ വേഷം ഏൽപ്പിച്ചതിന് ഒരുപാട് നന്ദി. ഈ സിനിമയും ഇതിന്റെ യാത്രയും എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഇതിന് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നൽകിയ മൈത്രി മൂവി മേക്കേഴ്സിനും നന്ദി. എന്റെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ നന്ദി! ആദ്യ ദിവസം മുതൽ കൂടെയുണ്ടായിരുന്നവരുടെ വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നിങ്ങളോരോരുത്തരുമാണ്. എല്ലാത്തിലുമുപരി, പ്രേക്ഷകർക്ക് വലിയൊരു നന്ദി അറിയിക്കുന്നു. നമ്മുടെ സിനിമയ്ക്കും 'ശുദ്ധി അയോധ്യ' എന്ന കഥാപാത്രത്തിനും നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി," അനന്തിക കുറിച്ചു.

Source : IE Malayalam

1 hour ago

Home Flash News