'തലയും ചേട്ടനും'! സോഷ്യല്‍ മീഡിയ തൂക്കി ധോനി- സഞ്ജു 'ചാറ്റ്' (വിഡിയോ)
ചെന്നൈ: ഒടുവില്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്ന ആ ചാറ്റ് സംഭവിച്ചിരിക്കുന്നു! മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയതിനു പിന്നാലെ ധോനിയും സഞ്ജുവും ചേരുന്ന ഒരു കോംപോ വിഡിയോ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളിലേക്ക് സഞ്ജുവും ചെന്നൈ ടീം ക്യാംപിലെത്തിയത്.
താരത്തിനു ഉജ്ജ്വല വരവേല്‍പ്പാണ് ചെന്നൈ ഒരുക്കിയത്. ടി20 ലോകകപ്പിലെ ഹീറോ പ്രകടനത്തിനു പിന്നാലെയാണ് സഞ്ജു ചെന്നൈ ടീമിന്റെ ഭാഗമായത്.
ഇരുവരും തമ്മില്‍ ഗ്രൗണ്ടിലിരുന്നു സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ടീം പരിശീലനത്തിന്റെ ഇടവേളയിലാണ് അൽപ്പം മാറിയിരുന്നു ഇരുവരും മാത്രമായി സംഭഷണത്തിലേർപ്പെട്ടത്. വിഡിയോയ്ക്ക് താഴെ തല- ചേട്ട എന്നാണ് പലരും ഇരുവരുടേയും സമാഗമത്തെ വിശേഷിപ്പിച്ചത്. ഗ്രൗണ്ടില്‍ ഇരുവരും ഒരുമിച്ചിറങ്ങുന്നതു കാണാനുള്ള കട്ട വെയ്റ്റിങിലാണ് ആരാധകര്‍.