പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്
ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഒമാനിൽ പ്രവാസികളടക്കം 350 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിക്. വാർഷിക മാനുഷിക പരിഗണനയുടെ ഭാഗമായി വിദേശ പൗരന്മാർ ഉൾപ്പെടെ 350 തടവുകാരെയാണ് ഈ അവസരത്തിൽ മോചിപ്പിക്കുമെന്നു റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും അഭ്യർഥനകളും കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്.