... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#'സാങ്കേതിക മികവ് ദുരുപയോഗം ചെയ്യുന്ന ധുരന്ധർ '; വിമർശനവുമായി ഭീഷ്മ പർവ്വം തിരക്കഥാകൃത്ത്

'സാങ്കേതിക മികവ് ദുരുപയോഗം ചെയ്യുന്ന ധുരന്ധർ '; വിമർശനവുമായി ഭീഷ്മ പർവ്വം തിരക്കഥാകൃത്ത്

ആദിത്യ ധർ സംവിധാനം ചെയ്ത് റൺവീർ സിംഗ് നായകനായ 'ധുരന്ധർ, ദി റിവെഞ്ച്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുമ്പോഴും ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. മമ്മൂട്ടി ചിത്രം 'ഭീഷ്മ പർവ്വ'ത്തിന്റെ സഹരചയിതാവായ ദേവദത്ത്, ചിത്രത്തിന്റെ പേര് പരാമർശിക്കാതെ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. 'തെറ്റായ ആശയങ്ങളെ സാധൂകരിക്കാൻ മികച്ച നിർമാണ രീതികൾ ഉപയോഗിക്കുമ്പോൾ, ആ സാങ്കേതിക മികവ് വെറും മാനിപുലേഷൻ ടൂൾ മാത്രമായി മാറുന്നു' എന്നാണ് ദേവദത്ത് കുറിച്ചത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ ധുരന്ധർ ഒരു 'പ്രൊപ്പഗണ്ട' ചിത്രമാണെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേവദത്തിന്റെ പ്രതികരണം 'ധുരന്ധർ' എന്ന ചിത്രത്തെ ഉദ്ദേശിച്ചാണെന്ന നിഗമനത്തിൽ പ്രേക്ഷകർ എത്തിയിരിക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റ് ഹംസ അലി മസാരി, ജസ്‌കിരത് സിംഗ് രംഗിയുടെ കഥ പറയുന്ന ചിത്രം പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും അധോലോകത്തെയുമാണ് പ്രമേയമാക്കുന്നത്. എന്നാൽ യഥാർത്ഥ സംഭവങ്ങളെ വളച്ചൊടിച്ച് രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നാണ് വിമർശകരുടെ പക്ഷം. വമ്പൻ മേക്കിംഗ് ക്വാളിറ്റി ഉപയോഗിച്ച് പ്രേക്ഷകരെ സ്വാധീനിക്കാനാണ് ഇത്തരം സിനിമകൾ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

ആദിത്യ ധർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ റൺവീർ സിംഗിനെ കൂടാതെ ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അമൽ നീരദ് ചിത്രം 'ഭീഷ്മ പർവ്വ'ത്തിന് ശേഷം ദേവദത്ത് ഷാജി സംവിധാനം ചെയ്ത 'ധീരൻ' എന്ന ചിത്രവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ദേവദത്തിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമയെ സിനിമയായി കാണണമെന്നും രാജ്യസ്നേഹമാണ് ചിത്രം ഉയർത്തിപ്പിടിക്കുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

Source : 24 News

1 hour ago

Home Flash News