കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂർ
ന്യൂഡൽഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി പട്ടികയിൽ മിക്ക പാർട്ടികളിലും കല്ലുകടിയുണ്ട്. ഇപ്പോഴിതാ കോൺഗ്രസ് പട്ടികയിൽ വനിതാ പ്രാതിനിധ്യ കുറവിൽ പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുകയാണ്.
പട്ടികയിൽ വനിതകളുടെ കുറവ് നീതികേടാണെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി പറഞ്ഞത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തനിക്ക് ഒരു പങ്കില്ലെന്നും തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാമെന്നും. വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തൻറെ നിലപാടെന്ന് വ്യക്തമാക്കിയ ശശി തരൂർ വനിതാ ബില്ലിനെ പിൻതുണച്ച ആളാണ് താനെന്നും വ്യക്തമാക്കി. സംഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന മൊത്തം 92 സീറ്റുകളിൽ വെറും 9 മണ്ഡലങ്ങളിലാണ് വനിതകൾ സ്ഥാനാർത്ഥികളായിട്ടുള്ളത്.
വലിയ വിവാദങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കോൺഗ്രസ് രണ്ടാം പട്ടിക പുറത്തിറക്കിയത്. ട്വിസ്റ്റുകൾക്ക് പിന്നാലെ കെ സുധാകരന് കണ്ണൂരിൽ സീറ്റില്ല.