... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
# ഇറാന്റെ പോരാട്ടം മിസൈലുകളിൽ ഒതുങ്ങില്ല; ഈദ് സന്ദേശത്തിൽ മുന്നറിയിപ്പുമായി ഖമനേയി

ഇറാന്റെ പോരാട്ടം മിസൈലുകളിൽ ഒതുങ്ങില്ല; ഈദ് സന്ദേശത്തിൽ മുന്നറിയിപ്പുമായി ഖമനേയി

ടെഹ്‌റാൻ: ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ നടത്തുന്ന ചെറുത്തു നില്‍പ്പ് മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മുജ്‌തബ ഖമനേയിയുടെ മുന്നറിയിപ്പ്. ഈദ് സന്ദേശത്തിലാണ് മുജ്‌തബ ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം രക്തസാക്ഷികളായ ജനതയുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഇറാന്റെ പ്രതിരോധം ആഗോള അഹങ്കാരത്തിന് എതിരെയാണെന്നും അതിൽ ഒരു വിട്ടുവീഴ്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു,

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറാന്‍ മൂന്ന് യുദ്ധങ്ങള്‍ നേരിട്ടുവെന്നും അതിൽ ആദ്യത്തേത് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഉണ്ടായതെന്നും. ഈ സംഘര്‍ഷങ്ങളില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ആയിരത്തോളം ഇറാനിയൻ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമായിയെന്നും. ശേഷം ഫെബ്രുവരി അവസാന വാരത്തില്‍ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ രണ്ടാമത്തെ യുദ്ധമെന്നാണ് ഖമനേയി വിശേഷിപ്പിച്ചത്. ഒപ്പം ഇറാന്‍ ഇപ്പോള്‍ നേരിടുന്നത് മൂന്നാം യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കില്ലെന്നും എന്നാല്‍ ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് യാതൊരു സംയമനവും പാലിക്കില്ലെന്നും ഖമനേയി വ്യക്തമാക്കി.

Source : Zee Malayalam News

2 hours ago

Home Flash News