... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതി

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വ്യക്തിക്ക് പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതി

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ദലിത് വ്യക്തിക്ക് പട്ടിക ജാതി പദവി ലഭിക്കില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഇവര്‍‌ക്ക് പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമം ബാധകമാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പട്ടികജാതി പദവി ഹിന്ദു, സിഖ്, ബുദ്ധമതസ്ഥര്‍ക്ക് മാത്രമാണെന്ന് വിധിയിൽ പറയുന്നു. മറ്റു മതങ്ങളിലേക്ക് മാറിയാല്‍ പട്ടികജാതി പദവി ലഭിക്കില്ല. നിലവിലെ നിയമമനുസരിച്ച് ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടികജാതി പദവി ലഭിക്കുക. ഇന്ത്യയിൽ രൂപംകൊണ്ട മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം നിലനിൽക്കുകയുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ ക്രിസ്തുമതം ഉൾപ്പെടെയുള്ള മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്താൽ, അദ്ദേഹത്തിന്റെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി നഷ്ടപ്പെടും.

1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരമാണ് ഈ നിബന്ധനയെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതിക്കാരനായി തുടരാനാവില്ലെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Source : Kairali News

1 hour ago

Home Flash News